ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ-അമേരിക്കൻ നിയമസഭാംഗം സൊഹ്‌റാൻ മംദാനിയെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. മംദാനിയുടെ സാംസ്കാരികവും മതപരവുമായ സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കങ്കണ എത്തിയത്. മിസ്റ്റർ മംദാനിയെ “ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നു” എന്നും കങ്കണ പറഞ്ഞു.
“അദ്ദേഹത്തിന്റെ അമ്മ മീര നായർ, അവർ വിവാഹം കഴിച്ചത് ഗുജറാത്ത് വംശജനായ പ്രശസ്ത എഴുത്തുകാരനായ മെഹ്മൂദ് മംദാനിയെയാണ്. അവരുടെ മകന്റെ പേര് സൊഹ്‌റാൻ എന്നാണ്, അദ്ദേഹത്തിന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്ത് സംഭവിച്ചാലും അദ്ദേഹം ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു, ഇപ്പോൾ അദ്ദേഹം ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയ്യാറാണ്. എല്ലായിടത്തും ഇതേ കഥയാണ്,” ബിജെപി എംപി കങ്കണ എക്സിൽ കുറിച്ചു. വ്യത്യസ്തമായ ഒരു കാര്യത്തിനായി മീര ജിയെ രണ്ടുതവണ കണ്ടുമുട്ടി. മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ പോസ്റ്റ് അവസാനിപ്പിച്ചത്.
The post ‘ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്നാണ് തോന്നുന്നത് ‘; സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് കങ്കണ റണാവത്ത് appeared first on Express Kerala.