ആലപ്പുഴ: സിപിഐ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ ആലപ്പുഴയിൽ തുടക്കമാകും. ഇതോടെ ആലപ്പുഴയിലെ അടുത്ത ജില്ലാ സെക്രട്ടറി ആരെന്ന ചർച്ച പാർട്ടിയിൽ സജീവമായി. സമ്മേളനത്തിനു ശേഷം ടി.ജെ ആഞ്ചലോസ് തുടർന്നേക്കുമെങ്കിലും സംസ്ഥാന സമ്മേളനത്തിനു ശേഷം അദ്ദേഹം മാറി അസിസ്റ്റന്റ് സെക്രട്ടറി എസ്.സോളമൻ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളുന്നില്ല. നാളെ മുതൽ 29 വരെയാണ് ജില്ലാ സമ്മേളനം നടക്കുക.
അതേസമയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ചലോസിനെ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. സംസ്ഥാന എക്സിക്യൂട്ടീവിലുള്ളയാൾക്കു ജില്ലാ സെക്രട്ടറിയാകാൻ കഴിയില്ലെന്നതാണു പാർട്ടി രീതി. അതനുസരിച്ച് ആഞ്ചലോസ് സ്ഥാനമൊഴിഞ്ഞേക്കും. തുടർന്നു സെക്രട്ടറിയായി സോളമനെ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിക്കാനും അത് ജില്ലാ കൗൺസിൽ അംഗീകരിക്കാനുമാണ് സാധ്യത.
Also Read: ഗവർണർ ഇരിക്കുന്ന സ്ഥാനത്തെ ദുരുപയോഗപ്പെടുത്തരുത്; വി ഡി സതീശൻ
ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആഞ്ചലോസ് രണ്ടര ടേം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.വി സത്യനേശന് സെക്രട്ടറിയാകാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ അടുത്ത മുൻഗണന സോളമനാണ്. എന്നാൽ, സോളമനെ സെക്രട്ടറിയാക്കുന്നത് ജില്ലയിലെ പാർട്ടി നേതൃത്വത്തിലുള്ളവർ പൂർണമായി അംഗീകരിക്കുന്നില്ലെന്നാണ് വിവരം.
The post സിപിഐ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കം കുറിക്കും appeared first on Express Kerala.