ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ്? ഇസ്രായേല്‍ -ഇറാന്‍ യുദ്ധം വെടിനിര്‍ത്തലില്‍ എത്തിയിട്ടും പരമോന്നത നേതാവിനെ ഒരാഴ്ചയിലേറെയായി പുറത്തുകണ്ടിട്ടില്ല. ഇറാനിലെ ഏതു വിഷയത്തിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിനാണ്. സൈന്യത്തിന്റെ പരമോന്നത മേധാവിയും അദ്ദേഹമാണ്. എന്നിട്ടും രാജ്യം അസാധാരണമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച സമയത്തും അദ്ദേഹത്തെ പുറത്തുകണ്ടിരുന്നില്ല. ഖാംനഈയുടെ തിരോധാനം ഇപ്പോള്‍ ഇറാനിലും പുറത്തുമ വലിയ ചര്‍ച്ചയാവുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ മധ്യ ഘട്ടത്തിലാണ് അദ്ദേഹത്തെ അവസാനമായി പുറത്തുകണ്ടത്. അതിനുശേഷം ഇറാന്റെ […]