ബെയ്ജിംഗ്: ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചു. തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഒപ്പ് വയ്ക്കാത്തതതിനാലാണ് നീക്കം പാളിയത്. ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരക്കുള്ള തക്കമറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്ന് യോഗത്തില്‍ പ്രതിരോധ മന്ത്രി […]