തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റണ്‍വേയില്‍ തന്നെയാണ്. യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.
വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാതിരിക്കാന്‍ എഫ് 35 ഹാങ്ങറിലേക്ക് മാറ്റും. പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയര്‍മാരുടെ സംഘവും എത്തിയാല്‍ ഉടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റും, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. ഇന്ത്യന്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പിന്തുണയ്ക്ക് യുകെ നന്ദി അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴമേറിയ ബന്ധം ഇതിലൂടെ കൂടുതല്‍ തെളിയിക്കുന്നുവെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.
The post എഫ് 35 ഹാങ്ങറിലേക്ക് മാറ്റും; പിന്തുണയ്ക്ക് നന്ദിയറിയിച്ച് യു.കെ. appeared first on Express Kerala.