ടെഹ്‌റാൻ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇല്ലാതാക്കുമായിരുന്നുവെന്നും ഭൂഗർഭ ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇസ്രയേൽ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് പരാമർശം നടത്തിയത്. ‘വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമനയിയ്‌ക്ക് വ്യക്തമായതിനാൽ ഭൂഗർഭ ബങ്കറിൽ ഒളിച്ചു. കമാൻഡർമാർ ഉൾപ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു. അതിനാൽ പദ്ധതി നടപ്പായില്ല. സംഘർഷം നീണ്ടുനിന്ന 12 ദിവസത്തിനിടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ ഇല്ലാതാക്കുമായിരുന്നു’ – കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു […]