തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജപരാതിയില്‍ കുടുക്കുമെന്ന ഭയംവേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും ‘നോ ടു ഡ്രഗ്സ്’ അഞ്ചാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയെപ്പറ്റി വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയാല്‍ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്കു പുതുതലമുറയില്‍ ചിലരെത്തിയെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ […]