ടോക്യോ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാൻ ആദ്യ വധശിക്ഷ നടപ്പാക്കി. 2017 -ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് അടുത്തുള്ള തൻറെ അപ്പാർട്ട്മെൻറിൽ വച്ച് എട്ട് സ്ത്രീകളെയും ഒരു പുരുഷനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ തകഹിരോ ഷിറൈഷിയുടെ (30) വധശിക്ഷയാണ് ജപ്പാൻ ഇപ്പോൾ നടപ്പാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരകളായ ഒമ്പത് പേരുമായി ബന്ധപ്പെട്ടുകയും ശേഷം അവരെ തൻറെ അപ്പാർട്ട്മെൻറിലെത്തിച്ചാണ് ഇയാൾ തൻറെ കൊലപാതകങ്ങൾ നടത്തിയത്. ഇതിനാൽ ഇയാളെ ‘ട്വിറ്റർ കൊലയാളി’ എന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ വിളിക്കുന്നത്. ട്വിറ്ററിലൂടെയാണ് താൻ […]