ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണം കടുത്തതോടെ രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സഹായം ഇസ്രയേൽ തേടിയതെന്നു പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. കൂടാതെ ട്രംപിനെ പരിഹാസരൂപേണ ‘ഡാഡി’ എന്നുവിളിച്ച അബ്ബാസ്, ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസിന്റെ ഭീഷണി. അബ്ബാസ് ‘എക്‌സി’ൽ കുറിച്ചതിങ്ങനെ- ’ഇറാന്റെ മിസൈലുകൾ കൊണ്ട് നാട് നാമാവശേഷമാകും എന്നുകണ്ടതോടെ മറ്റ് വഴികളില്ലാതെ ഇസ്രയേൽ അവരുടെ ‘ഡാഡി’യുടെ […]