Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

by News Desk
June 28, 2025
in SPORTS
സിന്തറ്റിക്ക്-ഹോക്കി-ടര്‍ഫ്-ഒരുങ്ങി;-സ്പോര്‍ട്സ്-ഹബ്ബ്-ആകാന്‍-മഹാരാജാസ്-കോളജ്-ഗ്രൗണ്ട്

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

കൊച്ചി: മലയാളികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകള്‍ സമ്മാനിച്ച മൈതാനമാണ് മഹാരാജാസ് കോളജ് ഗ്രൗണ്ട്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച് ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍മാരായത് ഈ മൈതാനത്താണ്. പിന്നെയും ഒരു വട്ടംകൂടി കേരളം ഇതേ ഗ്രൗണ്ടില്‍ ആ കിരീടം ചൂടി. കൊച്ചിയുടെ സ്വന്തമായിരുന്ന നെഹ്‌റു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഇവിടെയാണ് അരങ്ങേറിയത്. നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോളും ദേശീയ ഗെയിംസും ദേശീയ അത്‌ലറ്റിക്‌സും ദേശീയ-സംസ്ഥാന സ്‌കൂള്‍ കായിക മേളകളും പലതവണ ഇവിടെ വിരുന്നെത്തിയിട്ടുണ്ട്. എഴുപതുകളില്‍ ദേശീയ ഹോക്കി മല്‍സരങ്ങള്‍ക്കും ഇവിടം വേദിയായിരുന്നു. അന്നു പുല്‍ത്തകിടിയിലായിരുന്നു മല്‍സരങ്ങള്‍. സിന്തറ്റിക് ഹോക്കി ടര്‍ഫിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഈ ഗ്രൗണ്ട്് ഉന്നത നിലവാരമുള്ള സ്പോര്‍ട്സ് ഹബ്ബാകാനുള്ള ചുവട് വച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ മൈതാനവും അത്‌ലറ്റിക് ട്രാക്കും ഹോക്കി ടര്‍ഫും അടങ്ങുന്നൊരു സ്‌പോര്‍ട്‌സ് ഹബ്ബ്.

പരിശീലന ടര്‍ഫ് ആണ് ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടങ്ങളടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഇവിടെ നിലവില്‍ പരിമിതികളുണ്ട്. അത്തരം സംവിധാനം കേരളത്തില്‍ നിലവിലുള്ളതു കൊല്ലത്താണ്. ദേശീയ ഗെയിംസിനോടനുബന്ധിച്ചു പണിത ഹോക്കി സ്റ്റേഡിയമാണത്. ആ നിലയിലുള്ള സംവിധാനത്തിലേക്കു കണ്ണു പായിച്ച് ഇവിടെ ഒരുങ്ങിയിരിക്കുന്നത് അത്യാധുനിക സിന്തറ്റിക് ടര്‍ഫ് തന്നെയാണെന്ന് നിസംശയം പറയാം. ഹോക്കി പ്രേമികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കളിസ്ഥലം യാഥാര്‍ഥ്യമാവുകയാണ്. പരിശീലന ക്യാംപുകള്‍ക്കും സൗകര്യപ്രദമാണ്. ഫുട്‌ബോള്‍മൈതാനത്തിനും അത്‌ലറ്റിക് ട്രാക്കിനും ദോഷം വരാത്ത രീതിയില്‍, അതേ കോമ്പൗണ്ടില്‍ത്തന്നെയാണ് ഹോക്കി ടര്‍ഫും. നിരവധി പേരുടെ കാത്തിരിപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് ഇത്തരമൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നത്. 2003ലാണ് പ്ലാന്‍ തയ്യാറാക്കിയതെങ്കിലും പല വെല്ലുവിളികളും നേരിട്ടതായി സിന്തറ്റിക്ക് ട്രാക്ക് സെക്രട്ടറിയും മഹാരാജാസ് കോളജിലെ റിട്ടയേര്‍ഡ് എച്ച്ഒഡിയുമായ പി.സ്റ്റെലന്‍ പറയുന്നു. ആറ് വര്‍ഷമായി അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഹോക്കി ടര്‍ഫ് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.

2021ല്‍ കായിക യുവജനകാര്യവകുപ്പ് ഇതിനായി 6.3 കോടി രൂപ അനുവദിച്ചു. അത്യാധുനിക സിന്തറ്റിക്ക് ഉപരിതലം, വൈകുന്നേരത്തെ മത്സരങ്ങള്‍ക്കുള്ള ഉയര്‍ന്ന നിലവാരമുള്ള ലൈറ്റിങ്, കാണികള്‍ക്കുള്ള ഇരിപ്പിടം, നൂതന ഡ്രെയിനേജ് സംവിധാനം ഇതൊക്കെയാണ് ഇവിടത്തെ സവിശേഷതകള്‍. ടര്‍ഫ് നനയ്‌ക്കാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി. ടര്‍ഫിന്റെ ഉപയോഗത്തിനു മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കാകും മുന്‍ഗണന. അടുത്തിടെ സമാപിച്ച 28-ാമത് ദേശീയ സീനിയര്‍ ഫെഡറേഷന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു മഹാരാജാസ് കോളജ് ഗ്രൗണ്ട് വേദിയായിരുന്നു. അത്‌ലറ്റിക്‌സിനൊപ്പം വിവിധ ഗെയിംസുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ചപ്പോള്‍ പ്രധാന വേദിയായത് മഹാരാജാസ് കോളജ് ഗ്രൗണ്ട് ആയിരുന്നു.

ദേശീയ ഗെയിംസ് ഉള്‍പ്പെടെ വിവിധ ദേശീയ, അന്തര്‍ദേശീയ ഹോക്കി മത്സരങ്ങള്‍ക്ക് ഇവിടെയുള്ള ടര്‍ഫ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിനു പുറമെ കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍, ഇന്റര്‍-സ്‌കൂള്‍, ഇന്റര്‍-കൊളീജിയറ്റ് ടൂര്‍ണമെന്റുകള്‍, ഹോക്കി പരിശീലന ക്യാമ്പുകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. കേരളത്തില്‍ ഹോക്കി വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, അത്ലിറ്റുകള്‍ക്ക് ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യമൊരുക്കുന്നതിനും സമൂഹ ഇടപെടല്‍ വളര്‍ത്തുന്നതിനായി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇവിടെ മുന്തിയ പരിഗണന നല്‍കുന്നു. ഏകദേശം 9 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ടര്‍ഫ്, ഫ്ലഡ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈകാതെ തുറക്കും.

സ്വാഭാവിക പുല്‍ത്തകിടിക്കു പകരമുള്ള സിന്തറ്റിക്ക് ടര്‍ഫ് കൂടുതല്‍ ഈടുനില്‍ക്കുന്നതും കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതുമാണ്. പോളിപ്രൊഫൈലിന്‍, പോളിയൂറിന്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് 1970കളിലാണ് ആദ്യത്തെ സിന്തറ്റിക് ഹോക്കി ടര്‍ഫുകള്‍ വികസിപ്പിച്ചെടുത്തത്. ഏത് കാലാവസ്ഥയ്‌ക്കും അനുകൂലം. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനില്‍ (ഐഎച്ച്്എഫ്്) നിന്നുള്ള വിദഗ്ധ സംഘം അടുത്തിടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. ഹോക്കി ടര്‍ഫിലേക്കുള്ള പ്രവേശനം ഹോസ്പിറ്റല്‍ റോഡിലാണ്. നിലം ഉയര്‍ത്തിയ ശേഷമാണ് ടര്‍ഫ് നിര്‍മ്മിച്ചത്. നിലവില്‍ ടര്‍ഫിലെത്താന്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തുകൂടെ നടക്കണമെന്നത് ക്ലേശകരമാണ്.

ShareSendTweet

Related Posts

ഊസ്-ചെസ്സില്‍-നോഡിര്‍ബെക്-അബ്ദുസത്തൊറോവിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ-ചാമ്പ്യന്‍;-തത്സമയറേറ്റിംഗില്‍-പ്രജ്ഞാനന്ദ-ഇന്ത്യയില്‍-ഒന്നാമന്‍,-ലോകത്ത്-നാലാമന്‍
SPORTS

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

June 27, 2025
റോണോ-അല്‍-നാസര്‍-കരാര്‍-പുതുക്കി
SPORTS

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

June 27, 2025
രണ്ടാം-ടെസ്റ്റില്‍-ഇംഗ്ലണ്ട്-പേസ്-ബൗളര്‍ -ജോഫ്ര-ആര്‍ച്ചര്‍-കളിക്കും
SPORTS

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

June 27, 2025
ക്ലബ്ബ്-ഫുട്‌ബോള്‍-ലോകകപ്പ്:-ഗ്രൂപ്പങ്കം-തീരുന്നു;-റയല്‍-ഇന്ന്-കളത്തില്‍
SPORTS

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

June 27, 2025
മാഗ്നസ്-കാള്‍സനെ-തളച്ച്-ദല്‍ഹിയിലെ-ഒമ്പത്-വയസ്സുകാരന്‍-;മാഗ്നസ്-കാള്‍സന്‍-സ്വരം-നന്നാവുമ്പോള്‍-പാട്ടുനിര്‍ത്തിക്കോളൂ-എന്ന്-സോഷ്യല്‍-മീഡിയ
SPORTS

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

June 26, 2025
അദാനി-താങ്കളുടെ-സ്പോണ്‍സര്‍ഷിപ്പ്-പ്രജ്ഞാനന്ദയുടെ-കയ്യില്‍-ഭദ്രമാണ്…ഊസ്-ചെസ്സില്‍-സിന്‍ഡൊറോവിനെ-തകര്‍ത്ത്-പ്രജ്ഞാനന്ദയുടെ-കുതിപ്പ്
SPORTS

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

June 23, 2025
Next Post
കൊല്ലം-കടപ്പാക്കടയിൽ-മകനെ-കൊലപ്പെടുത്തി-അച്ഛൻ-ആത്മഹത്യ-ചെയ്തു

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

വ്യോമ-പ്രതിരോധ-സംവിധാനങ്ങൾ-ഭീഷണി-തടയാൻ-സജ്ജം-ഇസ്രയേൽ,-ഇസ്രയേൽ-ലക്ഷ്യമാക്കി-യെമനിൽ-നിന്ന്-മിസൈൽ-ആക്രമണം

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജം- ഇസ്രയേൽ, ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം

മദ്രസയിലേക്കെന്നു-വീട്ടിൽ-നിന്നിറങ്ങി-കൂട്ടുകാർക്കൊപ്പം-പോയത്-വെള്ളച്ചാട്ടം-കാണാൻ,-വെള്ളക്കെട്ടിലേക്കിറങ്ങുന്നതിനിടെ-11-കാരൻ-വീണത്-50-അടി-താഴ്ചയിലേക്ക്,-ഒഴുക്കിൽപ്പെട്ട-കുട്ടിയെ-രക്ഷപ്പെടുത്തി

മദ്രസയിലേക്കെന്നു വീട്ടിൽ നിന്നിറങ്ങി കൂട്ടുകാർക്കൊപ്പം പോയത് വെള്ളച്ചാട്ടം കാണാൻ, വെള്ളക്കെട്ടിലേക്കിറങ്ങുന്നതിനിടെ 11 കാരൻ വീണത് 50 അടി താഴ്ചയിലേക്ക്, ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും
  • യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച
  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.