അങ്കമാലി: കേരളം സമ്പൂർണ്ണ ഹാൾമാർക്കിങ് സംസ്ഥാനമായി ഭക്ഷ്യ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമ്പൂർണ്ണ ഹാൾ മാർക്കിംഗ് സംസ്ഥാനമാകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയറിന്റെ രണ്ടാം ദിവസം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് കെ. […]









