തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി എ ഐ വൈ എഫ്. വിദ്യാർത്ഥിൾക്കിടയിൽ വർദ്ധിച്ചു വരുന്ന അരാജകപ്രവണതയും അതുവഴി രൂപപ്പെടുന്ന ലഹരി ഉപയോഗവും നമ്മുടെ യുവതലമുറയുടെ ഇച്ഛാശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാനസിക സമ്മർദം കുറയ്‌ക്കാനുമുള്ള സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി രൂപപ്പെടുത്തിയ ‘സൂംബാ’ നൃത്തം പാഠ്യപദ്ധതിക്കെതിരിൽ ചില സംഘടനകൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അക്കാദമിക […]









