തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ലെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷയം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ ആരോപണം സര്‍ക്കാരിന് പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്‌നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ‘ഉച്ചയ്ക്ക് ശേഷം നില അല്പം മോശമായിരുന്നു, വിഎസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി’; എം വി ഗോവിന്ദന്‍
മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്‌നമുണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിന് പിന്നാലെ ഡോ. ഹാരിസ് ഫെയിസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍, താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റിലെ പരാമര്‍ശങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. ഇതേ വിഷയം ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. എന്നാല്‍ പരിഹരിക്കപ്പെട്ടില്ല. ഡിഎംഇ ഉള്‍പ്പെടെ ആവശ്യപ്പെട്ടത് പ്രകാരമാണ് പോസ്റ്റ് പിന്‍വലിച്ചത്. പ്രശ്നം പരിഹരിക്കാം എന്ന് അറിയിച്ചതായും ഡോ. ഹാരിസ് പ്രതികരിച്ചു.
The post ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ലെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും: ആരോഗ്യമന്ത്രി appeared first on Express Kerala.