തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈനിനും പെയിൻറിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഓട്ടോമൈബാൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് (എസിജിഎൽ) എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസുകളുടെ ബോഡി നിർമിച്ചിരിക്കുന്നത്. എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിപ്പോൾ കെഎസ്ആർടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള പുതിയ ഡിസൈനിന് പകരം പത്തുവർഷം പിന്നോട്ട് പോകുന്ന രീതിയിൽ മഹാരാഷ്ട്ര […]