മലപ്പുറം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അതുവരെ ഒരു മുന്നണിയുടെയും വാതിലിൽ മുട്ടാനില്ലെന്നും അൻവർ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എൽഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വർഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അൻവർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തിൽ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാർഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അടുത്ത ദിവസം […]