കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദർശനത്തിൽ അനിശ്ചിതത്വം നീളുന്നു. എന്തുകൊണ്ട് ‘ജാനകി’ എന്ന പേരിനെ എതിർക്കുന്നുവെന്നതിന് മറുപടി നൽകാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. […]