കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് സൂചന. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. കൂടാതെ ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി സഹപ്രവർത്തകരുടെ മുന്നിൽ അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. തിങ്കളാഴ്ച രാവിലെ കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്. നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് ജീവനൊടുക്കിയ […]