തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. പാലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേന എത്തിയ ആളാണ് രംഗം സങ്കീര്‍ണ്ണമാക്കിയത്. പോലീസ് യൂണിഫോം സിനിമാക്കാര്‍ക്ക് മറിച്ചുനല്‍കുന്നതിന് പരിഹാരം ഉണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 30 വര്‍ഷം കാക്കിയിട്ട ആളാണെന്നും അനുഭവിച്ച ദുരിതത്തിന് നീതി കിട്ടിയില്ലെന്ന് പറഞ്ഞ് രേഖകളുമായിട്ടായിരുന്നു പരാതി. ”മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിരുന്നു. 30 […]