അടിമാലി: അമ്മയ്ക്കു താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവിനും പുല്ലുവില. സർക്കാർ ഉദ്യോഗസ്ഥരടക്കം അഞ്ചുമക്കളുള്ള 85കാരി അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല. മകളുടെ വീട്ടിൽ നിന്ന് അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മുനിയറയിലാണ് സംഭവം. അഞ്ചു മക്കളുള്ള കുടുംബമാണ് കല്ലേപുളിക്കൽ പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷിയുടേത്. കഴിഞ്ഞ ജനുവരി മൂന്നിന് ഭർത്താവ് വേലായുധൻ മരിച്ചു. രണ്ടു പതിറ്റാണ്ടിൽ കൂടുതലായി വേലായുധനും പങ്കജാക്ഷിയും താമസിക്കുന്ന തറവാട്ടുവീടായ ഇവിടെയാണ് […]