വാഷിങ്ടൻ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ‘‘ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. അത് ശരിയാണ്. ഇതേക്കുറിച്ച് ഞാൻ ഇപ്പോൾ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവർ ഓഫിസിൽ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നയാളാണ്. അവർ കരാറിന്റെ അവസാനരൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡന്റിൽനിന്നും അദ്ദേഹത്തിന്റെ സംഘത്തിൽനിന്നും ഉടൻ തീരുമാനം അറിയാനാകും’’– കരോലിൻ […]