ഇടതടവില്ലാത്ത മഴയും മലനിരകളെ മൂടുന്ന മഞ്ഞും അവഗണിച്ച് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ആഘോഷത്തിലാണ്. ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളിൽനിന്നുള്ള ആയിരങ്ങൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ തന്റെ 90–ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം; ടിബറ്റൻ കലണ്ടർ അനുസരിച്ച് ഇക്കഴിഞ്ഞ തിങ്കൾ. നൂറിലധികം സന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ദലൈലാമയുടെ വിഡിയോ […]