കോഴിക്കോട്: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദിന്റെ വെളിപ്പെടുത്തൽ. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണമെത്തിയത്. താൻ എവിടേക്കും ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഗൾഫിൽ എത്തിയതാണ് നൗഷാദ് പറയുന്നു. മാത്രമല്ല താൻ വിദേശത്തേക്ക് പോകുന്നത് പോലീസിന് അറിയാമെന്നും നൗഷാദ് പറഞ്ഞു. തിരിച്ചുവന്നാൽ ഉടൻ പോലീസിനു മുന്നിൽ ഹാജരാകും. ഹേമചന്ദ്രൻ നിരവധി പേർക്ക് പണം നൽകാൻ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേസമയം ഹേമചന്ദ്രന്റെ ഫോണുകൾ […]