കൊച്ചി; വിവാദ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇനി നേരിൽ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹർജിയാണ് കോടതി പുതിയ നിർദേശം വച്ചത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇന്നു വ്യക്തമാക്കി. ഇതിനായി ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് നിർദേശിച്ചു. ഇതോടെ പാലാരിവട്ടത്തെ ലാൽ മീഡിയ […]