ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവുമായി പിണങ്ങി കഴിയുന്ന എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മാത്രമല്ല നാട്ടുകാരിൽ ചിലർ […]