തിരുവനന്തപുരം: തുറന്നുപറച്ചിൽ നടത്തിയതിൽ ചില ഗുണമുണ്ടായി. ധാരാളം കാര്യങ്ങൾ അന്വേഷണ സമിതിയോട് സംസാരിച്ചിട്ടുണ്ടെന്നു ഡോ. ഹാരിസ്. മാത്രമല്ല താൻ പറഞ്ഞ കാര്യങ്ങൾ ബലപ്പെടുത്തുന്ന തെളിവുകളും അന്വേഷണ സമിതിക്കു മുൻപാകെ നൽകിയെന്നും ഡോ. ഹാരിസ്. മൊഴി നൽകാനായി ഇന്നലെ വൈകിട്ട് 6 മണി വരെ താൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. സഹപ്രവർത്തകരും തന്നെ അനുകൂലിക്കുന്ന മൊഴികളാണ് നൽകിയത്. കൂടാതെ എന്താണ് തനിക്കു നൽകാനുള്ള നിർദേശങ്ങളെന്ന് അന്വേഷണ സമിതി ചോദിച്ചു. ഇതിനു മറുപടിയായി 4 പേജിൽ തന്റെ നിർദേശങ്ങൾ എഴുതി നൽകി. […]