കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് അപകടത്തിൽ തകർന്നുവീണ കെട്ടിടഭാഗം ആരും ഉപയോഗിക്കുന്നില്ലായിരുന്നെന്നാണ് മന്ത്രിമാർ ആദ്യം പറഞ്ഞത്. തെറ്റായ സ്റ്റേറ്റ്മെന്റ് നൽകിയതോടെ രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം. സംഭവസ്ഥലത്ത് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘‘തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആരും […]