തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻ്റ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിയമിച്ചിട്ടുണ്ട്. ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ ചിലർ ‘ശബരിമല കോർഡിനേറ്റർ’ എന്ന വ്യാജേന അനധികൃതമായി സ്പോൺസർഷിപ്പ് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം […]









