അക്ര: യുദ്ധത്തിൻറെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഘാന പ്രസിഡൻറ് ജോൺ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഘാനയുമായി ഭീകരവാദം നേരിടുന്നതിൽ സഹകരിച്ച് പ്രവർത്തിക്കും. പരസ്പര സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പ്രധാനമന്ത്രി മോദി ഘാന പാർലമെൻറിനെയും അഭിസംബോധന ചെയ്യുന്നുണ്ട്. ഇന്ത്യൻ സമൂഹത്തെയും […]









