വടകര: യുവതിയെയും 3 വയസുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) അറസ്റ്റിലായത്. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേൽപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയിൽ നിന്നു വടകരയിലേക്ക് പോകാൻ സജീഷിന്റെ ഓട്ടോയിൽ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. ഇതിനിടെ റോഡിൽ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് പ്രതി ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോൾ യുവതി ഭർത്താവിനെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടർന്ന് ഓട്ടോ ആയഞ്ചേരി […]