ആലപ്പുഴ: അമ്മയുടെ സഹായത്തോടെ പിതാവ് മകളെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പോലീസിന്റെ പഴുതടച്ച അന്വേഷണം. ആദ്യം എയ്ഞ്ചലിന്റേത് ആത്മഹത്യയാകും എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ മൃതദേഹം കണ്ട ചെട്ടികാട് ആശുപത്രിയിലെ ഡോക്ടറുടെ സംശയമാണ് മൂന്നുപേരുടെ പങ്ക് വെളിച്ചെത്തെത്തിച്ചത്. എയ്ഞ്ചലിന്റെ കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പോലീസിൽ അറിയിച്ചു. തുടർന്നു പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് […]