തിരുവനന്തപുരം: സംസ്ഥാനത്തു കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും കത്തിപ്പുകഞ്ഞുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കയാണ് മുഖ്യമന്ത്രി പോകുന്നത്. ഇന്ന് അർദ്ധരാത്രിയോടെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി […]