ഗാസസിറ്റി: ഒരുനേരത്തെ അന്നത്തിനായി സഹായ വിതരണ കേന്ദ്രങ്ങളിലേക്കെത്തിയ പലസ്തീനികളെ സോംബികളെന്ന് വിളിച്ച് വെടിവയ്ക്കാൻ ആവശ്യപ്പെടുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാർഡുകളുടെ വീഡിയോ പുറത്ത്. ഭക്ഷണത്തിനായെത്തിയ അഭയാർത്ഥികൾക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സഹായ ഏജൻസിയിൽ ജോലി ചെയ്യുന്ന ഗാർഡുകളാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 118 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഇതിൽ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം അമേരിക്ക […]