കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം പരിഹാസവുമായി പിവി അൻവർ രംഗത്ത്. ഈ മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കയ്ക്ക് പോകുന്നുവെന്ന് അൻവർ വിമർശിച്ചു. പ്രതിപക്ഷത്തിനു ധൈര്യമുണ്ടോ പിണറായിയുടെ കുത്തിനു പിടിച്ചുനിർത്തി യാത്ര തടയാനെ്ന്നും അൻവർ വെല്ലുവിളിച്ചു. പിണറായിയുടെ അമേരിക്കൻ യാത്ര തടയാനുള്ള ധാർമിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണം. മുഖ്യമന്ത്രിയെ വിമാനത്താവളത്തിലേക്കു കയറ്റി വിടരുത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണമെന്നും […]