തൃശൂർ: ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ ചക്കം കണ്ടം സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറിലെത്തിച്ച് സംസ്കരിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിട്ട് കോൺഗ്രസ്. ഭരണസമിതിയെ നയിക്കുന്ന സി പി എം തീരുമാനം നടപ്പിലാക്കുന്നത് പരസ്യമായി എതിർക്കുന്ന സി പി ഐ നിലപാട് ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയിലൂടെ ക്ഷേത്രനഗരിയിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം പൈപ്പിൽ ഭൂമിക്കടിയിലൂടെ ചക്കംകണ്ടത്തുള്ള പ്ലാൻറിലെത്തിച്ച് സംസ്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ വാഹനത്തിൽ […]