കാസർഗോഡ്: തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി സുജിതയുടെ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ പൊലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശി സുജിതയെ വീട്ടിൽ വച്ചാണ് കഴിഞ്ഞദിവസം ഭർത്താവ് രഘു മർദ്ദിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ ഭർത്താവ് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. മർദ്ദന ദൃശ്യങ്ങൾ സഹിതം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 40 കാരി നൽകിയ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ നീലേശ്വരം […]