കയ്റോ: യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിനോട് അനുകൂല നിലപാട് സ്വീകരിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് യുഎസിനെ അറിയിച്ചിരിക്കുന്നത്. കൂടാതെ വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കാൻ കഴിയും. സ്ഥിരമായ വെടിനിർത്തലിലേക്കു നയിക്കുന്നതാവണം ഇനിയുള്ള ചർച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനുശേഷമാണ് പുതിയപ്രഖ്യാപനം ഉണ്ടായത്. അതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി […]