കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗ ശൂന്യമായ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി വാസവൻ. തകർന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയർത്തിയാണ് മന്ത്രി വാസവന്റെ പരിഹാസം. ”അപകടം ഉണ്ടായതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാൽ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി […]