പാൽമ ഡി മല്ലോർക്ക: ടേക്ക് ഓഫിന് റൺവേയിലെത്തിയതിന് പിന്നാലെ വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി സംശയം. പിന്നാലെ വലത് ചിറകിലൂടെ അടക്കം അടിയന്തരമായി യാത്രക്കാരെ നിലത്തിറക്കി ക്രൂ. നാടകീയമായ രക്ഷപ്പെടലിനിടെ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ദേ മല്ലോർക്ക വിമാനത്താവളത്തിൽ ടേക്ക് ഓഫിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 18 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടത് ചിറകിൽ തീ […]