കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനെ അരിഞ്ഞുവീഴ്ത്തി സിറാജും ആകാശ് ദീപും. ഓവർലോഡ് കാരണം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇന്ത്യയുടെ പേസ് ബോളർമാരായ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ച പന്തെറിഞ്ഞപ്പോൾ ആദ്യ 11 ഓവറിൽ തന്നെ പ്രധാന മൂന്ന് വിക്കറ്റുകൾ വീണു.
വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഓപ്പണര്‍ സാക് ക്രോളിയെ പോയന്‍റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ കൈകളിലെത്തിച്ചു. ആദ്യ തിരിച്ചടിയുടെ ഞെട്ടല്‍ പുറത്തുകാട്ടാതെ ബെന്‍ ഡക്കറ്റ് മുഹമ്മദ് സിറാജിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി ബാസ് ബോള്‍ കളിക്കാന്‍ തുടങ്ങി.
Also Read: ഫിഫ ക്ലബ് ലോകകപ്പ്; ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പിഎസ്ജി സെമിയില്‍
എന്നാല്‍ റിവ്യൂവില്‍ രക്ഷപ്പെട്ട ഡക്കറ്റിനെ 15 പന്തില്‍ 25 റണ്‍സെടുത്തു നില്‍ക്കെ ആകാശ് ദീപ് ബൗള്‍ഡാക്കി. ഇന്ത്യക്ക് എക്കാലത്തും വലിയ ഭീഷണിയായ ജോ റൂട്ടിന്‍റെ(6) വിക്കറ്റ് നേടിയ ആകാശ് ദീപ് കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളിലാക്കി. ആകാശ് ദീപിന്‍റെ പന്തില്‍ ജോ റൂട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
നാലാംദിനം അവസാന ഓവറുകള്‍ അതിജീവിച്ച ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ നാലാം ദിനം പൂര്‍ത്തിയാക്കി. നേരത്തെ നാലാം ദിനം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്.
The post ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി സിറാജും ആകാശ് ദീപും ! appeared first on Express Kerala.