തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ ബിന്ധു പരാതി നൽകിയത്. വ്യാജ പരാതിയിൽ തന്നെ പൊലീസ് അന്യായമായി കസ്റ്റഡിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബിന്ദു പരാതി നൽകിയാൽ കേസെടുത്ത് തുടർ നടപടിവേണമെന്ന് […]