കോഴിക്കോട്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പിന്തുണ അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടുമെന്നും കൂടെയുള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെനിൽക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പി.പി. ദിവ്യ കുറിച്ചു. അതുപോലെ കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ […]