ബര്‍മിങ്ങാം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. 607 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 262 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 88 റണ്‍സ് നേടിയ ജാമി സ്മിത്ത് മാത്രമാണ് തിളങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇം?ഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആറ് വിക്കറ്റ് നേടിയ സിറാജും നാല് വിക്കറ്റ് നേടിയ ആകാശ് ദീപുമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
180 റണ്‍സിന്റെ ലീഡുമായി ഇം?ഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇരു ഇന്നിങ്സിലുമായി 430 റണ്‍സ് നേടിയ ഗില്ലാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പോരാട്ടം ഒരുക്കിയത്.
The post എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും appeared first on Express Kerala.