കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ക്ഷേത്രം ഇന്നര്‍ റിങ് റോഡുകളില്‍ ഇന്ന് രാവിലെ മുതല്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതു വരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാനും അനുവാദമില്ല. പ്രാദേശിക, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.
ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
The post ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം appeared first on Express Kerala.