ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ് ഓഫ് ലയൺസ് എന്ന റിസോർട്ടിലെ മൃഗശാലയിൽ നിന്നാണ് സീയൂസ് എന്ന് പേരുള്ള സിംഹം ഞായറാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പിസ്ത മരങ്ങൾ നനയ്ക്കുന്നതിനിടെ വീടിന് പുറത്ത് കിടന്നുറങ്ങിയ 53കാരനായ സുലൈമാൻ കിർ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പുതപ്പിന് പുറത്ത് എന്തോ പിറുപിറുക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് നോക്കിയ 53കാരൻ […]