ജറുസലം: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ 18 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗാസയിലുടനീളം 130 ലക്ഷ്യസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ ഗാസയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ കമാൻഡ് സെന്ററുകൾ, ആയുധ സംഭരണ കേന്ദ്രങ്ങള്‍, ലോഞ്ചറുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ […]