തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാൻ. എല്ലാ പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. 10 […]