ഇന്ത്യക്കാരനെ കണ്ടുകഴിഞ്ഞാൽ സായിപ്പിനു ചൊറിച്ചിലാണെന്നാണ് വെപ്പ്. അതു ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. ഒരു ഇന്ത്യൻ യുവാവിനെ കണ്ട അമേരിക്കകാരന്റെ വാക്കുകൾ ഇങ്ങനെ- ‘‘നിങ്ങൾ എന്താണ് എന്റെ രാജ്യത്ത്?. നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ഇവിടെ കൂടുതലാണ്. ഇന്ത്യക്കാരേ! നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്. എനിക്ക് ഇത് മടുത്തു. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകു’’ –. അക്രമാസക്തമായ രീതിയിൽ സംസാരിക്കുന്ന ഇയാളോട് പ്രതികരിക്കാതെ അന്തംവിട്ടു നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാം. അതേസമയം ഇതിനു പ്രതികരണവുമായി […]