ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിക്ക് ചൈനയുടെ പിന്തുണ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുടെ വാദം പൂർണമായും തെറ്റാണ്. പാക്കിസ്ഥാന്റെ സൈനിക സ്വയംപര്യാപ്തതയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നു അസിം മുനീർ കുറ്റപ്പെടുത്തി. ഇന്ത്യയുടേത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണെന്നും അസിം മുനീർ പറഞ്ഞു. ഇസ്‌ലാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു അസിം മുനീറിൻ്റെ അവകാശവാദം. അസിം മുനീറിൻ്റെ പ്രതികരണം ഇങ്ങനെ- ‘പാക്കിസ്ഥാന്റെ ഓപ്പറേഷൻ ബുന്യാൻ അൽ […]