പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്. നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം എട്ട് മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം […]