തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പാർട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരെ സർവകലാശാലയിലെത്തി കണ്ടു സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. വിദ്യാർത്ഥികളുമായി സംസാരിച്ചാണ് അദ്ദേഹം മടങ്ങിയത്. വൈസ് ചാൻസലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‘എസ്എഫ്ഐ ഈ സമരം തുടരും. ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ വൈസ് ചാൻസലറുൾപ്പെടെ എല്ലാവർക്കും സാധിക്കണം. എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്. പറഞ്ഞാലും […]









